രക്ഷാകർതൃ വിദ്യാഭ്യാസ പരിപാടി വൻ വിജയം
എടരിക്കോട് : രക്ഷാകർതൃ പങ്കാളിത്തം വിദ്യാലയ മികവിന് എന്ന മുദ്രാവാക്യവുമായി ക്ലാരി ഗവ യു പി സ്‌കൂളിന്റെ മാസ്സ് പിടിഎ യോഗം 2019 നവമ്പർ 29ന് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം പി എം ഓഡിറ്റോറിയത്തിൽ ചേർന്നു. രണ്ടായിരത്തിൽ പരം രക്ഷിതാക്കൾ സംബന്ധിച്ച പരിപാടിയിൽ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം ശ്രവിക്കുകയും രക്ഷിതാക്കൾ പലഹാരം പങ്കുവെക്കുകയും ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം എസ്.എസ്.കെ ജില്ല പ്രോജക്ട് ഓഫീസർ ശ്രീ വേണുഗോപാൽ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുബൈർ തങ്ങൾ, ഡി.പി.ഒ ശ്രീ സുരേഷ്, ഡയറ്റ് ലക്ച്ചറർ ശ്രീമതി രജനി സുബോധ്, എ ഇ ഒ ശ്രീ ബാലഗംഗാധരൻ, ബി പി ഒ ശ്രീമതി ഭാവന , എസ്.എം.സി ചെയർമാൻ ശ്രീ ഖാദർ പന്തക്കൻ, ജാഗ്രത സമിതി ചെയർമാൻ ശ്രീ ഖാദർ ഹാജി എന്നിവർ സന്നിഹിതരായി. പിടിഎ പ്രസിഡന്റ് ശ്രീമതി ശരീഫ അധ്യക്ഷത വഹിച്ചു. സ്‌കൂൾ ഹെഡ്മാസ്റ്റർ റോയ് മാത്യു സ്വാഗതവും, അഡ്വ ഷെഹ്‌റീന നന്ദിയും പറഞ്ഞു. സ്വപ്നവിദ്യാലയം പദ്ധതി അവലോകനം ഡോ സലീം, വിദ്യാലയ മികവ് അവതരണം ദീപ കണിയാലിൽ, ഷബീർ ബാബു എന്നിവർ നടത്തി.
by-psitc 𝓢𝓱𝓪𝓫𝓮𝓮𝓻 𝓑𝓪𝓫𝓾






