Friday, 10 April 2020

ക്ലാരി സ്‌കൂളിലെ ജൈവ വൈവിധ്യ സംരക്ഷണം

               വർഷങ്ങൾ മുമ്പ് തന്നെ പ്രകൃതി സൗഹൃദ ചട്ടങ്ങൾ നടപ്പാക്കി വന്നിരുന്ന ഒരു വിദ്യാലയമാണ് ഗവ യു പി സ്‌കൂൾ ക്ലാരി. ചിട്ടയായ ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾ കൂടി ഉൾപ്പെടുത്തിയപ്പോൾ സ്‌കൂളിന്റെ പരിസരം മാതൃകാ പരമായി.

            മത്സ്യങ്ങൾ നിറഞ്ഞ ആമ്പൽക്കുളവും, ഔഷധോദ്യാനവും, പച്ചക്കറിത്തോട്ടവും, തണൽ മരങ്ങളും പക്ഷികൾക്കുള്ള തെളിനീർക്കുടവും, അലങ്കാരപ്പക്ഷി വളർത്തലുമെല്ലാമായി വിദ്യാലയ പരിസരം കുട്ടികൾക്ക് ആകർഷകവും പഠനാർഹവുമാണ്.