നിറഞ്ഞ മനസ്സോടെ റോയ് മാഷ്
![]() |
| സ്കൂൾ രജിസ്റ്ററിൽ സർവീസിലെ അവസാനത്തെ ഒപ്പ് വെക്കുന്ന നിമിഷം.(31.5.2020AN sunday) |
മലപ്പുറം ജില്ലയെ നെഞ്ചോട് ചേർത്ത് പിടിച്ച
എറണാംകുളം കൂത്താട്ട്കുളത്തെ റോയ്
മാഷ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് ഇന്ന് 31-05-2020 ന് ക്ലാരി ജി.യു.പി.സ്ക്കൂളിൽ
നിന്നും പടിയിറങ്ങുന്നു.
++++++++++++++++++++++++++++++
1964 ലെ ഒരു മേയ് മാസ പുലരിയിലെ 20 ന്
ജന്മം കൊണ്ട റോയ് മാത്യു എന്ന റോയ് മാഷ്
20 വർഷമെ സ്വന്തം നാട്ടിൽ വസിക്കുവാൻ
കഴിഞ്ഞിട്ടുള്ളൂ. 1984 ലാണ് അദ്ദേഹം ഒരു
അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരം
ഭിക്കുന്നത്. ആദ്യ കാൽവെപ്പ് തന്നെ മലപ്പുറം
ജില്ലയിലെ ആയുർവേദ നഗരിയായ കോട്ടക്ക
ലിലെ കുറ്റിപ്പുറം ആമ്പാറയിലെ എ.എൽ.പി.
സ്ക്കൂളിലായിരുന്നു. ഏറെ താമസിയാതെ
തന്നെ PSC നിയമനം വഴി മലപ്പുറം ജില്ലയുടെ
കിഴക്കൻ പ്രദേശമായ കരുവാരു കുണ്ടിലെ
കിഴക്കെത്തലയിലെ സർക്കാർ സ്ക്കൂളിലേ
ക്കാണ് നിയമനം ലഭിക്കുന്നത്.
അവിടെ നിന്നും ഡെപ്യൂട്ടേഷനിൽ ഒരു വർഷം മലപ്പുറം DD ഓഫീസിൽ അസി: സർ
വ്വെ ഓഫീസറായി ജോലി നോക്കുന്നതിന്നിട
യിലാണ് എടരിക്കോട് ക്ലാരി ജി.യു.പി.സ്ക്കൂ
ളിലേക്കുള്ള രംഗ പ്രവേശനം.1988- 92 കാല
ഘട്ടത്തിൽ 4 വർഷം അദ്ധ്യാപകനായി ജോലി
ചെയ്തു. അതിന് ശേഷം കോട്ടക്കൽ രാജാ
സ്, കൽപ്പകഞ്ചേരി എന്നിവിടങ്ങളിൽ ജോലി
യിലിരിക്കെ പ്രമോഷനായി ഹെഡ്മാസ്റ്റർ പദ
വിയിൽ വെളിയംകോട് ജി.എൽ.പി.സ്ക്കൂളി
ലും പിന്നീട് പൊന്മുണ്ടം സൗത്തിലും ഒരു വർ
ഷം ജോലി ചെയ്ത് 2007 ജൂൺ 6ന് വീണ്ടും എടരിക്കോട് ക്ലാരി ജി.യു.പി.സ്ക്കൂളിലേക്ക്
ഹെഡ്മാസ്റ്ററായി രംഗത്തിറങ്ങുകയായിരു
ന്നു. നീണ്ട 13 വർഷത്തെ HM ൻ്റെ കസേരയി
ലിരുന്ന് കൊണ്ട് സ്ക്കൂളിൻ്റെ വികസന കുതിപ്പിന് തുടക്കം കുറിക്കുകയായിരുന്നു.
അദ്ദേഹം ക്ലാരി സ്ക്കൂളിൽ വരുന്ന സമയത്ത്
അറബിക്ക് അദ്ധ്യാപകനായി ഒരാൾ മാത്രമാ
ണുണ്ടായിരുന്നത്. അത് നമ്മുടെ എടരിക്കോ
ട്ടുകാരനായ പ്രിയപ്പെട്ട മർഹും പി.പി.ഹാമിദ്
കോയ തങ്ങളായിരുന്നു. അറബിക്ക് ക്ലാസ്സു
കളിൽ കുട്ടികളുടെ എണ്ണത്തിൽ കുറവ് കാര
ണം ആകെയുണ്ടായിരുന്ന ഒരേയൊരു അറ
ബിക്ക് Post ഇല്ലാതാവുകയാണുണ്ടായത്.
ഹാമിദ് കോയ തങ്ങൾ സ്ഥലം മാറി പോവുക
യും ചെയ്തു. ഇന്ന് ഈ സ്ക്കൂളിൽ അറബി
ക് അദ്ധ്യാപകരുടെ എണ്ണത്തിൽ വർദ്ധനവു
ണ്ടായി. 6 അറബിക് അദ്ധ്യാപകർ ഇന്ന് ഈ
സ്ക്കൂളിൽ ജോലിയിലുണ്ട്. അദ്ധ്യാപകരും
ജീവനക്കാരുമടക്കം 60 പേർ ഇന്ന് ക്ലാരി ജി.
യു.പി.സ്ക്കൂളിൽ നിലവിൽ ജോലിയിലുണ്ട്.
റോയ് മാഷ് ഈ സ്ക്കൂളിൻ്റെ അധിപനായി
വന്നതിന് ശേഷമാണ് സ്ക്കൂളിന് എല്ലാവിധ
ത്തിലുമുള്ള പുരോഗതികളും ഉണ്ടായിട്ടുള്ള
ത്. പ്രീ പ്രൈമറി ക്ലാസ്സുകൾക്ക് തുടക്കമിടുന്ന
തും ഇതേ കാലയിളവിൽ തന്നെയാണ്.
കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഉപ ജില്ലയായ വേങ്ങര സബ്ബ് ജില്ലാ സ്പോർട്ട്
സ് മീറ്റിൽ 2 തവണ ഓവറോൾ ചാമ്പ്യൻസ്
പട്ടവും 3 തവണ തുടർച്ചയായി കലോത്സവ ത്തിൽ ഓവറോൾ ചാമ്പ്യൻസ് കിരീടവും
നേടിയെടുക്കാൻ റോയ് മാഷിൻ്റെ നേതൃപാഠ
വത്തിന് സാദ്ധ്യമായിട്ടുണ്ട്. PTA, SMC, അദ്ധ്യാപകർ നാട്ടുകാർ തുടങ്ങി വിവിധ മേഖ
ലയിലുള്ളവരുടെയും സഹകരണങ്ങൾ ഉണ്ടാ
യിട്ടുണ്ട് എന്നുള്ളത് ഏറെ പ്രശംസനീയമാണ്.
സർക്കാർ സ്ക്കൂളായ നമ്മുടെ ക്ലാരി ജി. യു.
പി. സ്ക്കൂളിൽ സർക്കാർ വക ഒരു ബസ്സ്
പോലും ലഭിക്കാതിരുന്ന കാലത്ത് PTA, SMC
യുടെയും അദ്ധ്യാപകരുടെയും സഹകരണ
ത്തോടെ ആദ്യ ബസ്സ് സ്ക്കൂളിൽ എത്തിയ
യതും അദ്ദേഹത്തിൻ്റെ കാലത്ത് തന്നെയാ
ണ്. PTA - SMC യുടെയും മറ്റും നിരന്തരമായ
ഇടപെടലുകൾ വഴി മറ്റൊരു 2 ബസ്സുകൾ
കൂടി ഇന്ന് സ്ക്കൂളിന് സ്വന്തമാക്കാൻ കഴി
ഞ്ഞിട്ടുണ്ട്. അത് പോലെ തന്നെ MP - MLA
സർക്കാർ ജനറൽ ഫണ്ട് എന്നിവ ഉപയോഗ
പെടുത്തിയും കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുണ്ട്.
ആധുനിക രീതിയിലുള്ള ടോയ്ലറ്റ് സൗകര്യ
ങ്ങളും ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വഴി ഈ
സ്ക്കൂളിൻ്റെ PTA മെമ്പർ കൂടിയായ കെ.പി.
നാസർ മുഖേന സ്ക്കൂളിന് ലഭ്യമാക്കിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്തിൻ്റെ " പ്രതീക്ഷാലയവും"
MLA ഫണ്ട് ഉപയോഗപ്പെടുത്തി ഡൈനിംഗ്
ഹാളും അതിലേക്ക് ഫർണിച്ചറുകൾ ബ്ലോക്ക് പഞ്ചായത്ത് വകയും ലഭ്യമാക്കാൻ ഈ കാല
ഘട്ടങ്ങളിൽ കഴിഞ്ഞിട്ടുണ്ട്. അത് പോലെ
തന്നെ ഓരോ ക്ലാസ്സുകളിലും കുടിവെള്ള പദ്ധ
തിയും നടപ്പിലാക്കി വരുന്നുണ്ട്.
മികവിൻ്റെ സ്ക്കൂളായി മാറിയ ഈ സ്ക്കൂളി
ലെ ഓരോ പരിപാടികളുടെയും ഉദ്ഘാടനം
നടത്താൻ ബഹുമാന്യരായ ജില്ലാ കലക്ടർ
ജാഫർ മാലിക് സംസ്ഥാന ഉന്നത വിദ്യാഭ്യാസ
വകുപ്പ് മന്ത്രി K.T.ജലീൽ എന്നിവരും, സ്ക്കൂ
ൾ പ്രവേശനോത്സവത്തിൻ്റെ ജില്ലാതല ഉദ്
ഘാടനം നിർവ്വഹിക്കാൻ ബഹുമാന്യനായ
കേരളാ നിയമസഭാ സ്പീക്കർ പി.ശ്രീരാമ
കൃഷ്ണൻ അവർകളും ഈ കലാലയം സന്ദർ
ശിച്ചിട്ടുണ്ട്. 109 വർഷം പിന്നിട്ട ഈ സ്ക്കൂളി
ൻ്റെ ശതാബ്ദി ആഘോഷത്തിൻ്റെ ഉദ്ഘാടന
ത്തിന് എത്തിയത് അന്നത്തെ മുഖ്യമന്ത്രിയാ
യിരുന്ന ശ്രീ.ഉമ്മൻ ചാണ്ടി അവർകളായിരു
ന്നു. ഈ ശതാബ്ദി ആഘോഷം മുഴുവൻ നാട്ടുകാരുടെയും ഒരു മഹോത്സവമായിരുന്നു
ഇതും റോയ് മാഷിൻ്റെ ഔദ്യോഗിക ജീവിത
ത്തിലെ ഒരു പ്രധാനപ്പെട്ട നാഴിക കല്ലായി
അടയാളപ്പെടുത്തിയിട്ടുണ്ടാവും. ഇന്ന് കേരള
സംസ്ഥാനത്തിൻ്റെ വിദ്യാഭ്യാസ ഭൂപടത്തിൽ
എടരിക്കോടിനുള്ള സ്ഥാനം ഏറ്റവും ഉയര
ത്തിലാണ്. ഹയർ സെക്കണ്ടറി സ്ക്കൂൾ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥി
കൾ പഠിക്കുന്ന വിദ്യാലയം ഏറ്റവും കൂടുതൽ
വിദ്യാർത്ഥികൾ SSLC പരീക്ഷ എഴുതിയ വിദ്യാലയമായ എടരിക്കോട് പി.കെ.എം.എം.
ഹയർ സെക്കണ്ടറി സ്ക്കൂളും അപ്പർ പ്രൈമ
റി തലത്തിൽ കൂടുതൽ വിദ്യാർത്ഥികൾ പഠി
ക്കുന്ന എടരിക്കോട് ക്ലാരി ജി.യു.പി.സ്ക്കൂളു
മാണ് കേരളത്തിൽ ഒന്നാം സ്ഥാനത്ത് നിൽ
ക്കുന്നത്.
2019- 2020 അദ്ധ്യായന വർഷത്തിലെ മേയ്
31 ന് സർവ്വീസിൽ നിന്നും വിരമിക്കുന്ന നമ്മു
ടെ എടരിക്കോട്ടുകാരുടെ റോയ് മാഷ് അപൂർ
വ്വങ്ങളിൽ അപൂർവ്വമായ വെക്തിത്വത്തിൻ്റെ
ഉടമയാണ് അദ്ദേഹം. അദ്ദേഹത്തിൻ്റെ സഹ
ധർമ്മിണിയായ ഭാര്യ മേരി വളവന്നൂർ നോർ
ത്ത് എ.എം.എൽ.പി.സ്ക്കൂളിലെ അദ്ധ്യാപിക
യാണ്. തൻ്റെ പ്രിയതമനായ റോയ് മാഷ് ഔ
ദ്യോഗിക ജീവിതത്തിൽ നിന്നും പിരിയുമ്പോ
ൾ 2020-21 അദ്ധ്യായന വർഷത്തിൽ പ്രധാന
അദ്ധ്യാപികയായി പ്രമോഷനാവുകയാണ്.
ഇതും അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു
മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുകയാണ്.
നമ്മുടെ റോയ് മാഷിൻ്റെ ഇനിയുള്ള ശിഷ്ട
ജീവിതം ഐശ്വര്യ പൂർണ്ണമായ സമാധാന
ത്തോടെയുള്ള ജീവിതമാകാൻ ലോകത്തി
ൻ്റെ അധിപനായ നാഥൻ തുണക്കട്ടെ ....
-അബ്ദുൽ മജീദ് പോക്കാട്ട്
* * * * * * * * * *
![]() |
| ക്ലാരിയിലെ ജൈവ വൈവിധ്യങ്ങളുടെ തോഴൻ |
![]() |
| സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രൈമറി സ്‌കൂളുകളിൽ ഒന്നായി മാറാൻ ക്ലാരി സ്‌കൂളിനെ നയിച്ച സാരഥി |
![]() |
| ജന്മദിനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് |
![]() |
| വിരമിക്കുന്ന ദിവസവും സ്‌കൂൾ അടുത്ത തലമുറയ്ക്കായി ഒരുക്കുന്ന തിരക്കിലാണ് റോയ് മാഷ് |
by-psitc 𝓢𝓱𝓪𝓫𝓮𝓮𝓻 𝓑𝓪𝓫𝓾



















































