Friday, 6 March 2020

ജി യു പി സ്‌കൂൾ ക്ലാരി സംസ്ഥാനതല മികവ് പുരസ്‌കാരത്തിന് അർഹരായി

തിരുവനന്തപുരം: സംസ്ഥാനതല മികവ് പുരസ്‌കാരത്തിന് മലപ്പുറം ജില്ലയിൽ നിന്നും മികച്ച മൂന്ന് വിദ്യാലങ്ങളിൽ ഒന്നായി വേങ്ങര സബ്ജില്ലയിലെ ഗവ യു പി സ്‌കൂൾ ക്ലാരി എടരിക്കോട് തെരഞ്ഞെടുക്കപ്പെട്ടു. 

           മികച്ച പൊതുജന പങ്കാളിത്തത്തോടെ യുള്ള വികസന പ്രവർത്തനങ്ങളും ഹരിത വിദ്യാലയ പ്രവർത്തികളും പരിഗണിച്ചാണ് അവാർഡ്. 2020 മാർച്ച് 6ന് നടന്ന എസ്.ഈ.ആർ.ടി യുടെ രജത ജൂബിലി വാർഷികാഘോഷ വേളയിൽ ഡയറക്ടർ ഡോ:പ്രസാദ് സാറിൽ നിന്നും സ്‌കൂൾ ഹെഡ്മാസ്റ്റർ ശ്രീ റോയ് മാത്യു അവാർഡ് ഏറ്റുവാങ്ങി. അതിജീവനം ജനകീയ പങ്കാളിത്തത്തിലൂടെ എന്ന വീഡിയോ ഡോക്യൂമെന്ററി പ്രകാശനം നടത്തുകയും ചെയ്തു. സ്‌കൂളിലെ പ്രവൃത്തി പരിചയ ക്ലബ്ബിന്റെ സ്വയം പര്യാപ്‌ത ക്ലാരി ഉത്പന്നങ്ങൾ തദവസരത്തിൽ എസ്.സി ആർ.റ്റി.യിൽ സമ്മാനിക്കുകയും ചെയ്തു.




  by-psitc 𝓢𝓱𝓪𝓫𝓮𝓮𝓻 𝓑𝓪𝓫𝓾

No comments:

Post a Comment