അക്ഷരവൃക്ഷത്തിൽ ലേഖനം, ക്ലാരിയുടെ അഭിമാനമായി അമൻഷ
ക്ലിക്ക്,👉 നമ്മുടെ കുട്ടികളുടെ അക്ഷരവൃക്ഷം സൃഷ്ടികൾ

ക്ലിക്ക് 👉 ക്ലാരി ജി യു പി സ്കൂൾ വിക്കി
പൊതുവിദ്യാഭ്യാസ വകുപ്പ് ലോക്ക്ഡൗൺ സമയത്ത് വിദ്യാർഥികളുടെ സർഗ്ഗാത്മക രചന പ്രോത്സാഹിപ്പിക്കാൻ അക്ഷരവൃക്ഷം എന്ന പദ്ധതിക്ക് കീഴിൽ ശുചിത്വം, രോഗപ്രതിരോധം, പരിസ്ഥിതി എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ഓൺലൈനായി കഥ, കവിത, ലേഖനങ്ങൾ ക്ഷണിച്ചിരുന്നു. സ്കൂൾവിക്കിയിലാണ് ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ അര ലക്ഷത്തിലധികം വിദ്യാർഥികളുടെ രചനകൾ അപ്ലോഡ് ചെയ്തത്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നിന്നുള്ള തൊണ്ണൂറ് ലേഖനങ്ങളാണ് ആദ്യ പ്രസിദ്ധീകരണത്തിൽ ഇടം നേടിയത്. അതിൽ കോവിഡ് ഭീതിയെ കുറിച്ചുള്ള തന്റെ ലേഖനം ഇടം പിടിക്കുകയും ബഹു വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്ര നാഥിന്റെ പ്രശംസപത്രം പ്രത്യേകം ലഭിക്കുകയും ചെയ്ത അഭിമാന നേട്ടത്തിലാണ് അമൻഷയും ക്ലാരി സ്കൂളും.
സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ റോയ് മാത്യു ,പിടിഎ , മറ്റ് അധ്യാപകരും വിദ്യാർഥിയെ അഭിനന്ദിച്ചു.
by-psitc 𝓢𝓱𝓪𝓫𝓮𝓮𝓻 𝓑𝓪𝓫𝓾



Congrts Amansha and clari Gups
ReplyDelete