Monday, 7 December 2015

സബ് ജില്ല കലാമേളയിലെ മികച്ച പ്രകടനം 

വേങ്ങര സബ് ജില്ല കലാമേളയിൽ ചിത്ര രചന, സംഘഗാനം , (യു. പി. ജനറൽ ) പദ്യം ചൊല്ലൽ ,പദപ്പയറ്റ്  (യു.പി അറബിക് )  എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും 10 ഇനങ്ങളിൽ രണ്ടാം സ്ഥാനവും 5 ഇനങ്ങളിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി  സ്കൂൾ മികച്ച പ്രകടനം കാഴ്ചവെച്ചു. യു. പി. ജനറൽ വിഭാഗത്തിൽ 64 പോയിന്റ്‌  നേടി സ്കൂൾ  മൂന്നാം സ്ഥാനത്ത്  എത്തി . യു. പി അറബിക്  വിഭാഗത്തിൽ 51 പോയിന്റു മായി  നാലാം സ്ഥാനത്ത് 

ചിത്ര രചന - സായൂജ് സി  (ഒന്നാം സ്ഥാനം )



പദ്യം ചൊല്ലൽ , പദപ്പയറ്റ് (അറബിക്) - ഫാത്തിമ തസ്നി (ഒന്നാം സ്ഥാനം)





സംഘ ഗാനത്തിൽ ഒന്നാം സ്ഥാനം നേടിയ ടീം 



Monday, 30 November 2015

ജൂനിയർ റെഡ് ക്രോസ്  യുണിറ്റ്  ഉദ്ഘാടനം 

ജൂനിയർ റെഡ് ക്രോസ്  സ്കൂൾ യൂ ണിറ്റ്  ഉദ്ഘാടനം 16 -11 -2015  നു നടന്നു. ജെ ആർ  സി  തിരൂർ  വിദ്യാഭ്യാസ  ജില്ല സെക്രട്ടറി ശ്രീ. ത്രിവിക്രമൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു . പി. ടി. എ. പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഹെഡ് മാസ്റ്റർ സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി പത്മജ ടീച്ചർ ആശംസയും പറഞ്ഞു. ജെ. ആർ  സി  കൌണ്‍സില്ലേഴ്സ്  ആയ എ  വി ബാബു ,സരള  , മിനി ജോണ്‍   എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 




ജെ ആർ സി ടീം 

Friday, 13 November 2015

സബ് ജില്ല ശാസ്ത്രമേളയിൽ  അഭിമാനാർഹമായ നേട്ടം 

വേങ്ങര സബ് ജില്ലാ ശാസ്ത്രമേളയിൽ ക്ലാരി  ജി.യു.പി സ്കൂളിന് അഭിമാനകരമായ  നേട്ടം . പങ്കെടുത്ത മിക്ക ഇനങ്ങളിലും സ്കൂൾ സമ്മാനങ്ങൾ കരസ്ഥമാക്കി. ഏഴ്  ഇനങ്ങളിൽ  ഒന്നാം സ്ഥാനവും  ഏഴ്  ഇനങ്ങളിൽ  രണ്ടാം  സ്ഥാനവും  അഞ്ച്   ഇന ങ്ങളിൽ  മൂന്നാം  സ്ഥാനവും സ്കൂൾ സ്വന്തമാക്കി. ഓവറോൾ പോയിന്റ്‌  നിലയിൽ എൽ .പി സോഷ്യൽ സയൻസ്  വിഭാഗ ത്തിൽ ഒന്നാം സ്ഥാനവും   യു. പി  സോഷ്യൽ സയൻസ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും എൽ.പി സയൻസ്  എക്സിബിഷ ൻ , എൽ.പി ഗണിത എക്സിബിഷൻ , യു.പി വർക്ക്  എക്സ്പീരിയൻസ് എന്നിവയിൽ  മൂന്നാം സ്ഥാനവും സ്കൂളിനു നേടാനായി. 


ഒന്നാം സ്ഥാനം ലഭിച്ചവർ 


രണ്ടാം  സ്ഥാനം ലഭിച്ചവർ 

മൂന്നാം   സ്ഥാനം ലഭിച്ചവർ 

 സമ്മാന വിതരണം 



വിജയാഹ്ലാദം 

Tuesday, 3 November 2015

ഇംഗ്ലീഷ്  ബുള്ളറ്റിൻ ബോർഡ്‌ 

VII  സി  ക്ലാസ്സിലെ കുട്ടികൾ നിർമ്മിച്ച  ഇംഗ്ലീഷ് ബുള്ളറ്റിൻ ബോർഡിന്റെ  ഉദ്ഘാടനം  ഹെഡ് മാസ്റ്റർ നിർവ്വഹിച്ചു .  കുട്ടികൾ ഇംഗ്ലീഷിൽ തയ്യാറാക്കുന്ന സൃഷ്ടികൾ , ബുക്ക്‌  റിവ്യു ,  ലാംഗ്വേജ്  ഗെയിംസ്  തുടങ്ങിയവ  ബുള്ളറ്റിൻ  ബോർഡിലൂടെ  ക്ലാസ്സിൽ പ്രദർശിപ്പിക്കും . എല്ലാ  കുട്ടി കൾക്കും  സൃഷ്ടികൾ വായിക്കാനും വിലയിരുത്താനും ഇതിലൂടെ സാധിക്കുന്നു.   അധ്യാപകരായ പത്മജ  ,വേണു എന്നിവർ  യോഗത്തിൽ ആശംസകൾ അറിയിച്ചു. 





ജൂണ്‍ 26- ലഹരിവിരുദ്ധ ദിനം 

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു  യു. പി ക്ലാസ്സുകളിൽ ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണം  നടന്നു. തയ്യാറാക്കിയ  പോസ്ടറുകളുടെ പ്രദർശനം ,വിലയിരുത്തൽ എന്നിവയും  ഉണ്ടായി.

പോസ്റ്റർ പ്രദർശനം 

നിരീക്ഷണം 

വിലയിരുത്തൽ 

 

ജി.യു.പി.എസ്‌  ക്ലാരിക്ക് കോ ഓപ്പറേറ്റീവ് ബാങ്കിന്റെ പിന്തുണ


ഒന്നാം ക്ലാസ്സിലേക്ക് പുതിയതായി എത്തിയ കുട്ടികൾക്ക്  എടരിക്കോട്  കോ ഓപ്പറേറ്റീവ്  ബാങ്ക്  കസേരകളും, നിർധനരായ  കുട്ടികൾക്ക്  കുടകളും വിതരണം ചെയ്തു.ബാങ്ക്  ഡെയരക്ടർ  റസാഖ്  പാടഞ്ചേരി , വൈസ് പ്രസിഡണ്ട്‌  ശ്രീ ആസാദ് ചങ്ങരൻ ചോല  എന്നിവർ വിതരണത്തിന്റെ  ഉദ്ഘാടനം  നടത്തി. പി ടി എ പ്രസിഡണ്ട്‌ ശ്രീ. പന്തക്കൻ  ഹാജി യോഗത്തിൽ അധ്യക്ഷത വഹിച്ചു.  





    
പരിസ് ഥിതി  ദിനാചരണം 

2015 ലെ പരിസ് ഥിതി  ദിനാചരണത്തിൽ നിന്ന്...


സ്കൂൾ അങ്കണത്തിൽ അവതരിപ്പിക്കപ്പെട്ട സംഗീത ശിൽപം  

സ്കൂൾ കോമ്പൗണ്ടിൽ നടന്ന മരം നടീൽ 

പരിസ് ഥിതി ക്വിസ്സ്  


 
എല്ലാ കുട്ടികൾക്കും  നടാൻ  തൈകൾ 

Wednesday, 7 October 2015

പ്രവേശനോത്സവം  2015 

   2015-16  അധ്യയന വർഷത്തെ പഞ്ചായത്ത്‌ ,സ്കൂൾ തല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം എടരിക്കോട്  ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീ ഹനീഫ തൈക്കാടൻ നിർവഹിച്ചു .  എടരിക്കോട്  ഗ്രാമ പഞ്ചായത്ത്‌  ക്ഷേമകാര്യ   സ്റ്റാന്റിംഗ്  കമ്മിറ്റി ചെയർമാൻ ശ്രീ. ജലീൽ മണമ്മൽ അധ്യക്ഷത വഹിച്ചു.
       പഞ്ചായത്ത്‌  നിർമിച്ചു നല്കിയ പുതിയ പാചകപ്പുരയുടെ ഉദ് ഘാടനവും സൗജന്യ യുണിഫോം  വിതരണത്തിന്റെ ഉദ് ഘാടനവും തദവസരത്തിൽ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ നിർവഹിച്ചു .
      ഒന്നാം ക്ലാസ്സിലേക്ക് പുതുതായി വന്ന 131 കുട്ടികളെ പൂക്കൾ  നല്കി സ്കൂളിലേക്ക്  ആനയിച്ചു. എല്ലാ   കുട്ടികൾക്കും  മധുര വിതരണം  നടത്തി.


സ്വാഗതം -   ഹെഡ് മാസ്റ്റർ ശ്രീ  റോയ് മാത്യു 

അധ്യക്ഷൻ - ക്ഷേമകാര്യ   സ്റ്റാന്റിംഗ്  കമ്മിറ്റി ചെയർമാൻ
ശ്രീ ജലീൽ മണമ്മൽ 


ഉദ്ഘാടനം -പഞ്ചായത്ത്‌ പ്രസിഡണ്ട്‌
ശ്രീ. ഹനീഫ തൈക്കാടൻ 

ആശംസ - വാർഡ്‌  മെമ്പർ  ശ്രീമതി ആബിദ തൈക്കാടൻ 


ആശംസ - പി ടി എ പ്രസിഡന്റ്‌  ശ്രീ.പന്തക്കൻ  ഖാദർഹാജി 


യുണിഫോം വിതരണ ഉദ്ഘാടനം 



പാചകപ്പുരയുടെ ഉദ്ഘാടനം


മധുരം നുണഞ്ഞ്‌  പുതിയ ക്ളാസ്സിലേക്ക്‌ .....