Sunday, 14 August 2016

എൽ.എസ് .എസ് / യു.എസ് .എസ്  ജേതാക്കളെ അനുമോദിച്ചു. 

          2015 -16  അധ്യയന  വർഷത്തിൽ എൽ.എസ് .എസ് / യു.എസ് .എസ് നേടിയ കുട്ടികളെ അനുമോദിച്ചു. 21/ 07 / 2016   നു പി ടി.എ  പ്രസിഡണ്ട് ശ്രീ. പന്തക്കൻ   ഖാദർ ഹാജിയുടെ അധ്യക്ഷതയിൽ  ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ആബിദ തൈക്കാടൻ ഉദ്ഘാടനം നിർവ്വഹിച്ച്    കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി. . പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജലീൽ മണമ്മൽ ആശംസകൾ അറിയിച്ചു.അലക്സ് പോൾ , ഫാരിസ് എം , ഫാത്തിമ ഷിഫാന .പി ആരതി. എം  എന്നീ കുട്ടികൾക്കാണ്  യു.എസ് .എസ്  ലഭിച്ചത്. അനഘ രാജ്. , അർച്ചന എം. , ദേവദത്ത്‌  പി. വി. എന്നിവർ എൽ . എസ് .എസ്  നേടി.  ഈ  വർഷത്തെ ടാലെന്റ്റ് ക്ളബ്ബിന്റെ ഉദ്‌ഘാടനവും ഇതോടൊന്നിച്ചു നടന്നു. ഹെഡ്മാസ്റ്റർ ശ്രീ. റോയ് മാത്യു യോഗത്തിൽ സ്വാഗതവും അധ്യാപകൻ ശ്രീ. വേണു നന്ദിയും അറിയിച്ചു.  




No comments:

Post a Comment